കോവിഡ് ബാധിച്ച യുവാവ് പശുത്തൊഴുത്തിലേക്ക് മാറി; ന്യൂമോണിയ ബാധിച്ച് മരണത്തിന് കീഴടങ്ങി

കോവിഡ് ബാധിച്ച യുവാവ്  പശുത്തൊഴുത്തിലേക്ക് മാറി; ന്യൂമോണിയ ബാധിച്ച് മരണത്തിന് കീഴടങ്ങി

കൊച്ചി: കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ വീടിനോടു ചേര്‍ന്നുള്ള പശുത്തൊഴുത്തിലേയ്ക്കു താമസം മാറ്റിയ യുവാവ് ന്യൂമോണിയ ബാധിച്ചു മരിച്ചു. എറണാകുളം കിഴക്കമ്പലം മലയിടം തുരുത്ത് മാന്താട്ടില്‍ സാബു എന്നു വിളിക്കുന്ന എം.എന്‍ ശശി (38)യാണ് മരിച്ചത്. വീട്ടിലുള്ള മറ്റാര്‍ക്കും രോഗം വരാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് യുവാവ് വീടിനോടു ചേര്‍ന്നുള്ള ഉപയോഗിക്കാത്ത പശുത്തൊഴുത്തിലേക്ക് മാറി താമസിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 27 നാണ് ശശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൃദ്ധമാതാവും രോഗിയായ സഹോദരനും പിഞ്ചു കുഞ്ഞും ഭാര്യയുമെല്ലാം ഉള്ളതിനാല്‍ അവര്‍ക്ക് രോഗം വരുന്നത് ഒഴിവാക്കുന്നതിന് മാറി താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെ മുറിയില്‍ സുരക്ഷിതമായി ക്വാറന്റീനില്‍ കഴിയാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാലാണ് പശുത്തൊഴുത്തില്‍ കിടന്നതെന്നാണ്
ബന്ധുക്കള്‍ പറയുന്നത്.

ഇക്കാര്യം സ്ഥലത്തെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതോടെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്കു മാറ്റുകയായിരുന്നു. ഒരു ദിവസം മാത്രമാണ് തൊഴുത്തില്‍ കിടന്നത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് രോഗം ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. ന്യുമോണിയ രൂക്ഷമായതോടെ മരണത്തിനു കീഴടങ്ങി. ബന്ധുക്കള്‍ എല്ലാവര്‍ക്കും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.