സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കും: മുഖ്യമന്ത്രി

സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നു സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക സെക്രട്ടറി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി പ്രതിനിധിയുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ് പ്രായോഗികം. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വൈകുന്നു എന്ന പ്രശ്നം നിലവിലുണ്ട്. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ട്രെയിന്‍ യാത്രക്കാര്‍ 72 മണിക്കൂറിനു മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധനഫലം ഹാജരാക്കണം.

ആശുപത്രികളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ രോഗികളുടെ പ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം. അടിയന്തര യാത്ര ചെയ്യുന്നവര്‍ക്കു പാസിനായി പൊലീസിന്റെ പോല്‍ ആപ്പിലും അപേക്ഷിക്കാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍ എന്നിവര്‍ക്കു ലോക്ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനു അപേക്ഷിക്കാം.

വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം. 75 വയസിനു മുകളിലുള്ളവര്‍ ചികില്‍സയ്ക്കു പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ട് സഹായികളെകൂടി അനുവദിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.