ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍

കൊല്ലം: കോവിഡ് ബാധിച്ച്‌ മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ മരിച്ചു. നെട്ടയം സ്വദേശിനി ആര്‍. രഞ്ജു (29) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്‌തിരുന്നത്. ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് കാട്ടി രഞ്ജു കുടുംബത്തിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നല്‍കിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്‌ടര്‍ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടില്‍ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുൻപ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇനി ഒരു നഴ്‌സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നും സഹോദരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.