പാര്‍ശ്വഫലങ്ങളെ ഒഴിവാക്കാം: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങള്‍

പാര്‍ശ്വഫലങ്ങളെ ഒഴിവാക്കാം: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങള്‍

രാജ്യം കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ വാക്സിന്‍ നല്‍കിത്തുടങ്ങി. വാക്‌സിന്‍ ദ്രുതഗതിയിലാക്കിയിരിക്കുയാണ് സര്‍ക്കാര്‍. എന്നാല്‍ വാക്സിനെടുക്കുന്നതിനൊപ്പം തന്നെ ആളുകളില്‍ വാക്സിനേഷന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ഭയവും വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണക്രമവും വിശ്രമവും കൊണ്ട് ഈ പ്രശ്‌നങ്ങളെ മറികടക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തല്‍. ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് പിടിച്ചു നിര്‍ത്താനാകുമെന്ന് അവര്‍ വ്യക്തമാക്കുന്നു. കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്‍പും ശേഷവും ഒരാള്‍ തന്റെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷ്യ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞള്‍
മഞ്ഞളിന് മഞ്ഞ നിറം നല്‍കുന്ന കുര്‍കുമിന്‍ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. മാനസിക പിരിമുറുക്കവും മറ്റ് പ്രയാസങ്ങളും കുറക്കാന്‍
ഉപകരിക്കുന്ന മഞ്ഞള്‍ വാക്സിനേഷന് മുന്‍പ് ആഹാരത്തില്‍ ഉപപ്പെടുത്തുന്നത് വളരെ നല്ലതാണ്. കറികളിലൂടെയോ, പാലില്‍ ചേര്‍ത്തോ മഞ്ഞള്‍ കഴിക്കാവുന്നതാണ്.
വെളുത്തുള്ളി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉദരത്തിലെ സൂഷ്മാണുക്കളെ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ശരീരത്തിന് അത്യന്താപേക്ഷിതമായ ഇത്തരം സൂഷ്മാണുക്കള്‍ക്ക് ആവശ്യമായ പ്രോബയോട്ടിക്കുകളാല്‍ സമ്പന്നമാണ് വെളുത്തുള്ളി.
ഇഞ്ചി
ഇഞ്ചിയുടെ ഉപയോഗം രക്തസമ്മര്‍ദ്ദം, രക്തക്കുഴലുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ശ്വാസകോശ അണുബാധ എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പിരിമുറുക്കം കുറക്കുമെന്നതിനാല്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഇഞ്ചിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാം.
പച്ചക്കറികള്‍
ഭക്ഷണക്രമത്തില്‍ സുപ്രധാന സ്ഥാനമാണ് പച്ചക്കറികള്‍ക്കുള്ളത്. പോഷക സമൃദ്ധവും ധാതുക്കളും ഫിനോളിക് കോമ്പൗണ്ടുകള്‍ നിറഞ്ഞതാണ് പച്ചക്കറികള്‍. ചീര പോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കും.
പഴങ്ങള്‍
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് പഴങ്ങള്‍. ധാതുക്കളും മറ്റ് പോഷണങ്ങളും പഴങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ പഴവര്‍ഗങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.
നിര്‍ബന്ധമായും കഴിക്കേണ്ട 5 ഭക്ഷ്യവസ്തുക്കള്‍
ബ്ലൂബെറി
കോശ സംരക്ഷണത്തിനാവശ്യമായ ഫൈടോ ഫ്‌ളാവാനോയിഡുകള്‍ അടങ്ങിയിട്ടുള്ള പഴമാണ് ബ്ലൂബെറി. പൊട്ടാസ്യവും വൈറ്റമിന്‍ സിയും ബ്ലൂബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സെറോട്ടിണിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.
ചിക്കന്‍/പച്ചക്കറി സൂപ്പുകള്‍
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉദരപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സൂപ്പുകള്‍ സഹായിക്കും. ഉദര ആരോഗ്യം സംരക്ഷിക്കുന്നതിന് പച്ചക്കറിസൂപ്പോ, ചിക്കന്‍ ബ്രോത് സൂപ്പോ കഴിക്കാം.
ഡാര്‍ക്ക് ചോക്ലേറ്റ്
മാനസികമായി നമ്മെ ഉത്തേജിപ്പിക്കുന്നതും ഊര്‍ജ്ജദായകവുമാണ് ചോക്ലേറ്റുകള്‍. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആരോഗ്യം പ്രദാനം ചെയ്യാന്‍ ചോക്ലേറ്റിന് സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വാക്സിനേഷന് ശേഷം ചോക്ലേറ്റ് കഴിക്കുന്നത് ഗുണകരമാണ്.
വിര്‍ജിന്‍ ഒലിവ് ഓയില്‍
പ്രമേഹവും നാഡീസംബന്ധമായ രോഗങ്ങളും തടയുന്നതില്‍ അത്ഭുതാവഹമായ പങ്കാണ് വിര്‍ജിന്‍ ഒലിവ് ഓയിലിനുള്ളത്. ഒലിവ് ഓയിലിലെ അപൂരിത കൊഴുപ്പ് സി-റെസ്‌പോണ്‍സിബിള്‍ പ്രോട്ടീന്‍ പോലുള്ളവയെ കുറയ്ക്കാന്‍ സഹായിക്കും.
ബ്രോക്കോളി
ഈ പച്ചക്കറി കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത കുറക്കാനാകും.
നിര്‍ബന്ധമായും ഒഴിവാക്കേണ്ട ശീലങ്ങള്‍
ആഹാരം കഴിക്കാതെ കുത്തിവയ്പ്പ് എടുക്കുന്നത് ഒഴിവാക്കുക
പുകവലി
മദ്യപാനം
കൃത്രിമ ശീതളപാനീയങ്ങള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.