രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ്; 4,000 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ്; 4,000 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ 3,43,144 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 4,000 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317 ആയി ഉയ‌ര്‍ന്നു. പുതുതായി 3,44,776 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,00,79,599 ആയി. നിലവില്‍ 37,04,893 പേരാണ് ചികിത്സയില്‍ വരുന്നത്. 17,92,98,584 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 850 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 78,857 ആയി രേഖപ്പെടുത്തി.സംസ്ഥാനത്ത് 42,582 പുതിയ കോവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം രോഗികളുടെ എണ്ണം 52,69,292 ആയി. 54,535 രോഗികളെ അസുഖം ഭേദമായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു, രോഗമുക്തി നേടിയവരുടെ എണ്ണം 46,54,731 ആയി. നിലവില്‍ 5,33,294 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

മുംബൈ നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,946 പുതിയ കോവിഡ് കേസുകളും 68 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2,037 പേര്‍ക്ക് അസുഖം ഭേദമായി. മുംബൈയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6,29,410 ആയി.രോഗമുക്തി നിരക്ക് 88.34 ശതമാനവും മരണനിരക്ക് 1.5 ശതമാനവുമാണ്.നിലവില്‍ 35,02,630 രോഗികള്‍ ഹോം ക്വാറന്റൈനിലും 28,847 പേര്‍ വിവിധ കൊവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.