സംസ്ഥാനത്തെ ആശുപത്രിവികസനത്തിന് 815 കോടിയുടെ കിഫ്ബി ഫണ്ട്: ആരോഗ്യവകുപ്പ് മന്ത്രി

സംസ്ഥാനത്തെ ആശുപത്രിവികസനത്തിന് 815 കോടിയുടെ കിഫ്ബി ഫണ്ട്: ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി രൂപ, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് 241.01 കോടി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് 51.30 കോടി, കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി, കോട്ടയം ജനറല്‍ ആശുപത്രി 106.93 കോടി, കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി 29.60 കോടി, കോഴിക്കോട് ഫറോഖ് താലൂക്ക് ആശുപത്രി 17.09 കോടി, കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി, കോഴിക്കോട് ജനറല്‍ ആശുപത്രി 86.80 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ഇതിലൂടെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നത്. ഇതോടുകൂടി 3100 കോടിയോളം രൂപയുടെ നിര്‍മ്മാണ അനുമതിയാണ് മെഡിക്കല്‍ കോളേജുകള്‍ക്കും താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍ക്കുമായി കിഫ്ബി ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.