യുഎഇയില്‍ 12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്ക് ഫൈസർ വാക്സിന്‍ നല്‍കാന്‍ അനുമതി

യുഎഇയില്‍ 12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്ക് ഫൈസർ വാക്സിന്‍ നല്‍കാന്‍ അനുമതി

അബുദാബി: യുഎഇയില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്ക് ഫൈസർ- ബയോ ടെക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഈ പ്രായത്തിലുളളവർക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തൃപ്തികരമായ സാഹചര്യത്തിലാണ് അനുമതി.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി ആരോഗ്യവകുപ്പ്, അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവ എല്ലാ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്സിന്‍ നല്‍കി വരികയാണ്. ഇതിനകം പൗരന്മാർക്കും താമസക്കാർക്കുമായി 11 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ യുഎഇ നൽകി കഴിഞ്ഞു.

2021 മാർച്ച് അവസാനത്തോടെ അർഹരായ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും യുഎഇ വാക്സിന്‍ നല്‍കി കഴി‍‍ഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.