ഒമാനിലെ രാത്രി കാല കർഫ്യൂ അവസാനിപ്പിച്ചു

ഒമാനിലെ രാത്രി കാല കർഫ്യൂ അവസാനിപ്പിച്ചു

ഒമാന്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒമാനില്‍ ഏർപ്പെടുത്തിയിരുന്ന രാത്രി കാല കർഫ്യൂ അവസാനിപ്പിച്ചു. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വ്യക്തികൾക്കും വാഹനങ്ങൾക്കും ഇതുബാധകമാണ്. ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ രാത്രി എട്ട് മുതൽ പുലർച്ചെ നാല് വരെ ഹോം ഡെലിവറി അനുവദിക്കും.

അതേസമയം സന്ദ‍ർശകർക്ക് ഇരുന്നുകഴിക്കുന്നതിനുളള അനുമതി നല്‍കിയിട്ടില്ല. ഉള്‍ക്കൊളളാവുന്നതിന്റെ പകുതി പേർക്ക് മാത്രമാണ് ഭക്ഷ്യസ്ഥാപനങ്ങളിലടക്കം പ്രവേശന അനുമതിയുളളത്. ഹോട്ടലുകളില്‍ ടേക് എവെ- ഹോം ഡെലിവറി സ‍ർവ്വീസുകള്‍ക്ക് വരുന്നവർക്കും ഇത് ബാധകമാണ്. ഓഫീസുകളിലേക്ക് പരമാവധി എത്തുന്നത് കുറച്ച് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനു ജീവനക്കാർക്ക് സൗകര്യമൊരുക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചിട്ടുണ്ട്. മുന്‍കരുതലുകളും നിർദ്ദേശങ്ങളും പാലിക്കാത്തവർക്കെതിരെ നിയമനടപടികളുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.