സ്പുട്നിക് വാക്‌സിന്‍ കുത്തിവച്ചു തുടങ്ങി; സ്പുട്നിക് ലൈറ്റും ഇന്ത്യയിലേക്ക്

സ്പുട്നിക് വാക്‌സിന്‍ കുത്തിവച്ചു തുടങ്ങി; സ്പുട്നിക് ലൈറ്റും ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: സ്പുട്നിക് - വി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ഹൈദരാബാദില്‍ കുത്തിവച്ചു. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വാക്‌സിന് ഇന്ത്യയില്‍ ഒരു ഡോസിന് ജി.എസ്.ടി ഉള്‍പ്പെടെ 995.40 രൂപയാണ് വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോസിന് 750 രൂപയോളവും. ആദ്യ ഡോസ് നല്‍കി 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്ക്കുക.

ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയാല്‍ വില കുറയുമെന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഒരു ഡോസിന് 948 രൂപയാണ് റെഡ്ഡീസ് നിശ്ചയിച്ചത്.5 ശതമാനം ജി.എസ്.ടി കൂടി ചേര്‍ത്താണ് 995.40 രൂപ. മേയ് ഒന്നിന് എത്തിയ 1.50 ലക്ഷം സ്പുട്‌നിക് ഡോസുകള്‍ക്ക് കസൗളിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരം വ്യാഴാഴ്ച ലഭിച്ചിരുന്നു. കൂടുതല്‍ ഡോസുകള്‍ വരും മാസങ്ങളില്‍ എത്തും. അടുത്തയാഴ്ചയോടെ വിപണിയില്‍ ലഭ്യമാകും.

ഏപ്രില്‍ 13നാണ് സ്പുട്നിക്കിന് അടിയന്തര ഉപയോഗാനുമതി ഡ്രഗ്സ് കണ്‍ട്രോളര്‍ നല്‍കിയത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയ്ക്ക് ശേഷം ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണിത്. ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ആദ്യ വാക്‌സിനും. 91.6 ശതമാനം ഫലസിദ്ധിയുള്ള സ്പുട്‌നിക് ലോകത്ത് ഇതുവരെ 20 ലക്ഷത്തിലേറെ പേര്‍ക്ക് കുത്തിവച്ചു. സ്പുട്‌നിക് ഇറക്കുമതി ചെയ്യാന്‍ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ഡോ.റെഡ്ഡീസ് കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് കരാറുണ്ടാക്കിയത്. ഹെറ്ററോ ബയോഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ, വിര്‍ക്കോ ബയോടെക്ക്, പാനസീയ ബയോടെക്, സ്റ്റെലിസ് ബയോ ഫാര്‍മ എന്നീ കമ്പനികളും ഇന്ത്യയില്‍ സ്പുട്‌നിക് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. വര്‍ഷം 80 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മ്മാണം ജൂലായില്‍ തുടങ്ങിയേക്കും.

റ​ഷ്യ​യു​ടെ​ ​ഒ​റ്റ​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്‌​സി​നാ​യ​ ​സ്പു​ട്‌​നി​ക്ക് ​ലൈ​റ്റ് ​ഉ​ട​ൻ​ ​ഇ​ന്ത്യ​യി​ൽ​ ​എ​ത്തി​യേ​ക്കും. റ​ഷ്യ​യി​ലെ​ ​ഗാ​മ​ലേ​യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യും​ ​അ​വി​ട​ത്തെ​ ​പ​ങ്കാ​ളി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്ന് ​ഡോ.​റെ​ഡ്ഡീ​സ് ​ല​ബോ​റ​ട്ട​റി​ ​സി.​ഇ.​ഒ​ ​ദീ​പ് ​സ​പ്ര​ ​ഒ​രു​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ത്തോ​ട് ​പ​റ​ഞ്ഞു.​ 79.4​ ​ശ​ത​മാ​നം​ ​ഫ​ല​പ്രാ​പ്തി​യാ​ണ് ​സ്‌​പു​ട്‌​നി​ക്ക് ​ലൈ​റ്റി​ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​ജൂ​ണി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യും​ ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​റു​മാ​യും​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.