കർഷക സമരം: മെയ്​ 26 ന്​ കരിദിനം ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാന്‍ മോര്‍ച്ച

കർഷക സമരം: മെയ്​ 26 ന്​ കരിദിനം ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം ശക്തമായി തുടരുന്നു. സമരം ആറ്​ മാസം തികയുന്ന മെയ്​ 26 ന്​ സംയുക്ത കിസാന്‍ മോര്‍ച്ച കരിദിനമാചരിക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലൂടെ കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാളാണിക്കാര്യം അറിയിച്ചത്​.

രാജ്യമൊ​ട്ടൊകെ എല്ലാവരും 26 ന് വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും വേണം. മെയ് 26 ന് ഞങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ട്​ ആറുമാസം പൂര്‍ത്തിയാകും. ഒപ്പം മോഡിസര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട്​ ഏഴ്​ വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്യും. ആ സാഹചര്യത്തില്‍ ഈ കരിദിനത്തിന്​ വലിയ പ്രസക്​തിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ 'ദില്ലി ചലോ' മാര്‍ച്ച്‌ അതിര്‍ത്തിയിലെത്തുന്നത്​ നവംബര്‍ 26 നാണ്​. തിക്രി, സിങ്കു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ്​ മോഡി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.