സൗമ്യയുടെ ഭൗതിക ശരീരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് കോണ്‍സല്‍ ജനറല്‍

സൗമ്യയുടെ ഭൗതിക ശരീരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല; കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് കോണ്‍സല്‍ ജനറല്‍

കൊച്ചി: പാലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം കൊച്ചിയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. മന്ത്രിമാരോ എംഎല്‍എമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലായിരുന്നു എന്നു മാത്രമല്ല, സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ജില്ലാ കളക്ട്ടര്‍ പോലും എത്തിയില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്.

ഹമാസ് എന്ന ഭീകര സംഘടനയുടെ ആക്രമണത്തില്‍ നിരപരാധിയായ മലയാളി നഴ്‌സ് മരിച്ചു വീണിട്ടും അനുശോചിക്കാതെ പാലസ്തീന് പിന്തുണയുമായി എത്തുന്ന കേരളത്തിലെ ചില സംഘടനകളുടെ നിടപാടുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

സൗമ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട പല രാഷ്ട്രീയ നേതാക്കന്‍മാരും ഉടന്‍ തന്നെ അവ പിന്‍വലിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ വേരുകളുള്ള ചില ഭീകര സംഘടനകളെ ഭയന്നാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമാണ് സൗമ്യയെ ഇസ്രയേല്‍ എന്ന രാജ്യം യാത്രയാക്കിയത്. സൗമ്യയുടെ കുടുംബത്തിന്റെ സംരക്ഷണവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാഥന്‍ സെഡ്ക സൗമ്യയുടെ ഇടുക്കി കീരിത്തോട്ടിലുള്ള വീട്ടിലെത്തി.

സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണെന്നും മാലാഖ ആയാണ് ഇസ്രായേല്‍ ജനത അവളെ കാണുന്നതെന്നും കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.

സൗമ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചായിരിക്കും സംസ്‌കാരം. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.