കോവിഡിന് പ്ലാസ്മാചികിത്സ ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍; പിന്‍വലിച്ചേക്കും

കോവിഡിന്  പ്ലാസ്മാചികിത്സ ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍; പിന്‍വലിച്ചേക്കും

ന്യൂഡൽഹി:കോവിഡിനെതിരെ 'പ്ലാസ്മാ തെറാപ്പി' ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐ.സി.എം.ആറിന്റെ വിദഗ്ധസമിതി വിലയിരുത്തി.

അശാസ്ത്രീയവും യുക്തിരഹിതവുമായി പ്ലാസ്മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടർക്കും കത്തെഴുതിയിരുന്നു.

എന്നാൽ നിലവിലെ ചികിത്സാപദ്ധതിയിൽനിന്ന് പ്ലാസ്മാ തെറാപ്പി പിൻവലിച്ചേക്കും. പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.