സഭ്യമല്ലാത്ത പെരുമാറ്റം അരുത്; ഓ‍ർമ്മപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന്‍

സഭ്യമല്ലാത്ത പെരുമാറ്റം അരുത്; ഓ‍ർമ്മപ്പെടുത്തി  പബ്ലിക് പ്രോസിക്യൂഷന്‍

ദുബായ്: സഭ്യമല്ലാത്ത രീതിയിലുളള പെരുമാറ്റമോ, സംസാരമോ പാടില്ലെന്ന് ഓർമ്മപ്പെടുത്തി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. പൊതുസ്ഥലങ്ങളിലോ സമൂഹമാധ്യമങ്ങളിലോ മറ്റുളളവരെ അപമാനിക്കുന്ന രീതിയിലുളള സംസാരമോ പെരുമാറ്റമോ പാടില്ല.

അംഗവിക്ഷേപങ്ങള്‍ കൊണ്ടുളള അധിക്ഷേപവും ആറുമാസം വരെ തടവു ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 15 വയസില്‍ താഴെയുളളവരോടോ സ്ത്രീകളോടോ ആണ് ഇത്തരം പെരുമാറ്റമെങ്കില്‍ ഒരു വർഷം വരെ തടവും പതിനായിരം ദിർഹം വരെ പിഴയും ശിക്ഷ കിട്ടിയേക്കാമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.

സ്ത്രീകള്‍ക്ക് മാത്രം പ്രവേശന അനുമതിയുളള സ്ഥലങ്ങളിലേക്ക് സ്ത്രീ വേഷം ധരിച്ച് പുരുഷന്മാ‍ർ പ്രവേശിച്ചാല്‍ അതും സഭ്യമല്ലാത്ത പെരുമാറ്റ പരിധിയില്‍ പെടും. ഇത്തരം പ്രവ‍ൃത്തികള്‍ക്ക് ഒരു വ‍ർഷം വരെ തടവും 10,000 ദിർഹവുമാണ് പിഴ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.