ഇടുക്കി: ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍
കോണ്‍സല്‍ ജനറല്‍ ജൊനാഥന്‍ സഡ്ക. ആദരാഞ്ജലികളുമായി സൗമ്യയുടെ ഇടുക്കിയിലെ വീട്ടില്‍ എത്തിയതായിരുന്നു കോണ്‍സല്‍ ജനറല്‍. ഭീകരാക്രമണത്തിന്റെ ഇരയാണ് സൗമ്യ. അവരുടെ കുടുംബത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. വളരെ സങ്കീര്‍ണമായ സമയം ആണിത്. അവിശ്വസനീയമായ നഷ്ടമാണ് കുടുംബത്തിനുണ്ടായത്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കരുതുന്നത്.
സൗമ്യയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച സഡ്ക മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി. ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹം രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌കലോണില്‍ പത്തുവര്‍ഷമായി കെയര്‍ ഗിവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. സൗമ്യ അഷ്‌കലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.