വ്യത്യസ്തയാർന്ന ആത്മീയ അനുഭവമായി “രക്ഷാകരം” ഭക്തിഗാന ആൽബം ശ്രദ്ധേയമാകുന്നു

വ്യത്യസ്തയാർന്ന ആത്മീയ അനുഭവമായി “രക്ഷാകരം” ഭക്തിഗാന ആൽബം ശ്രദ്ധേയമാകുന്നു

കൊച്ചി: മലയാള ക്രിസ്തീയ ഭക്തിഗാന ചരിത്രത്തിൽത്തന്നെ വ്യത്യസ്തയാർന്ന ആത്മീയ അനുഭവമായി ഈശോയുടെ പീഡാ സഹനങ്ങളുടെ ഓർമ്മ ഉളവാക്കുന്ന മനോഹരമായ ദൃശ്യ ശ്രവ്യാവിഷ്കാരം “രക്ഷാകരം” ദി ലിറ്റൽ ഫ്ലവർ ക്രീയേഷൻസ് പുറത്തിറക്കി.
പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ചുണ്ടമല ജോജി പകലോമറ്റം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ സംഗീത ആൽബം പീഡാനുഭവ ദൃശ്യങ്ങളിലൂടെ അനുവാചകരെ കൊണ്ടുപോകുന്നു .
ചലച്ചിത്ര പിന്നണിരംഗത്ത് ബാലഗായിക എന്ന നിലയിൽ കഴിവു തെളിയിച്ചിട്ടുള്ള കൊച്ചുകലാകാരി ഹന്നാ റെജിയുടെ ആലാപന മികവ്‌ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നു. മനോഹരമായ ഓർക്കസ്ട്രേഷനും ദൃശ്യാവിഷ്കാരവും രക്ഷാകരത്തെ ചാരുതയുറ്റ ഒരു കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു. മനീഷ് ഷാജി , വയലിൻ സജി , ക്രിസ്റ്റിയ റെജി , ദീപു ഇടശ്ശേരി എന്നിവർ ഈ ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26