കൊച്ചി: വിവരം കൈമാറ്റം ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളുടെ പരിമിതിമൂലം മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കാര്യത്തിൽ ആശങ്ക. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കുന്നതും അപകടകരമായ കടലിലെ സാഹചര്യം തിരിച്ച് കരയില്‍ അറിയിക്കുന്നതും ആധുനിക സംവിധാനങ്ങളുടെ കുറവ് മൂലം സാധ്യമാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
600 നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇവര്‍ക്ക് ബന്ധപ്പെടാനുള്ള ഓട്ടോമാറ്റിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഘടിപ്പിക്കണമെന്ന ആവശ്യം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല
കേരളത്തില്‍നിന്ന് പുറപ്പെടുന്ന ഏതാനും ബോട്ടുകളില്‍ ഒരുവശത്തേക്ക് മാത്രം ബന്ധപ്പെടാവുന്ന എ.ഐ.എസ് ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇരുവശത്തുനിന്നും ഫലപ്രദമായ വിവരകൈമാറ്റം സാധ്യമായാലേ സുരക്ഷ ഉറപ്പിക്കാനാകൂ.
അതേസമയം ന്യൂനമര്‍ദവും ചുഴലിക്കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് എത്തുന്നതിമുൻപ് കടലിലേക്ക് പുറപ്പെട്ട നൂറോളം ബോട്ടുകളെക്കുറിച്ച വിവരം ഇനിയും കരയില്‍ ലഭിക്കാത്തത് പ്രശ്നത്തിെന്റ ഗൗരവം വര്‍ധിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.