രണ്ടാം പിണറായി സർക്കാർ: ചരിത്രം കുറിക്കുമോ വനിതാ സ്പീക്കര്‍; ഇന്നറിയാം

രണ്ടാം പിണറായി സർക്കാർ: ചരിത്രം കുറിക്കുമോ വനിതാ സ്പീക്കര്‍; ഇന്നറിയാം

തിരുവനന്തപുരം: ഭരണത്തുടർച്ചയെന്ന ചരിത്രനേട്ടത്തിനൊപ്പം രണ്ടാം പിണറായി സർക്കാർ ആദ്യ വനിതാ സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രം മുഹൂർത്തം കൂടി സൃഷ്ടിക്കുമോയെന്ന് ഇന്ന് അറിയാം.

മാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജ് ആറന്മുളയിൽനിന്നുള്ള ജനപ്രതിനിധിയാണ്. പത്തനംതിട്ട ജില്ല പൂർണമായി ഇടതുപക്ഷത്തിനൊപ്പംനിന്നപ്പോൾ, വീണയ്ക്ക് സ്പീക്കർ പദവിയില്ലെങ്കിൽ മന്ത്രിസ്ഥാനവും പരിഗണിച്ചേക്കും
അതേസമയം പിണറായി വിജയനു കീഴിൽ പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപവത്കരണ നടപടിയിലേക്ക് സി.പി.എം. ഇതിനോടകം കടന്നു കഴിഞ്ഞു.

ശൈലജയ്ക്ക് പുറമേ, കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അഞ്ചുപേർ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. ടി.പി. രാമകൃഷ്ണൻ, എം.എം. മണി, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ എന്നിവരാണിത്. ഇവരിൽ ആർക്കെങ്കിലും രണ്ടാംതവണ നൽകണമോയെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക. ഇന്ന് രാവിലെ സി.പി.എം. സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് സംസ്ഥാനസമിതിയും ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.