എന്‍.സി.പി. മന്ത്രിയെ ഇന്നു തീരുമാനിക്കും; പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും

എന്‍.സി.പി. മന്ത്രിയെ ഇന്നു തീരുമാനിക്കും; പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും

കൊച്ചി: എന്‍.സി.പി. മന്ത്രിയെ ചൊവ്വാഴ്ച തീരുമാനിക്കും. പ്രത്യേക വിമാനത്തില്‍ രാവിലെ തിരുവനന്തപുരത്തെത്തുന്ന ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ എന്‍.സി.പി. ഭാരവാഹികള്‍ യോഗം ചേരും.

എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പത്ത് ജില്ലാ പ്രസിഡന്റുമാര്‍ നേരത്തേതന്നെ ദേശീയ നേതൃത്വത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍, ജില്ലാ പ്രസിഡന്റുമാര്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. സംസ്ഥാന ഭാരവാഹികളില്‍ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നു.

മന്ത്രിസ്ഥാനത്തിന് തുടര്‍ച്ചവേണമെന്ന ആവശ്യമാണ് ശശീന്ദ്രന്‍ വിഭാഗം ഉന്നയിക്കുന്നത്. വീതംവെക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയാല്‍ ആദ്യഭാഗം വേണമെന്ന് തോമസ് കെ. തോമസിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കും. ഇക്കാര്യത്തില്‍ നിര്‍ണായകമായ അഭിപ്രായം പി.സി. ചാക്കോയുടേതായിരിക്കും.
കോണ്‍ഗ്രസില്‍നിന്ന് എന്‍.സി.പി.യിലെത്തിയ ചാക്കോ നിലവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും അദ്ദേഹത്തോട് യോഗത്തില്‍ പങ്കെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശശീന്ദ്രന് മന്ത്രിസ്ഥാനം നല്‍കില്ലെന്ന തീരുമാനത്തില്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ഉറച്ചുനിന്നാല്‍ നേതൃമാറ്റമെന്ന ആവശ്യം ശശീന്ദ്രന്‍ വിഭാഗം ഉന്നയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.