കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കല്‍; പേടിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സമിതി

കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കല്‍; പേടിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടായത് ​ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോ​ഗിച്ച വിദ​ഗ്ധ സമിതി. ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന കേസുകളെ ഇപ്പോള്‍ ഉണ്ടായിട്ടുള്ളെന്നും ഇത്തരം കേസുകൾ വളരെ കുറവാണെന്നും എഇഎഫ്‌ഐ ആരോ​ഗ്യ മന്ത്രാലയത്തെ അറിയിച്ചു.

രാജ്യത്ത് ആളുകളില്‍ വാക്സിന്‍ എടുത്തതിന് ശേഷമുണ്ടാവുന്ന പ്രതികൂല ഫലങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോ​ഗിച്ച സമിതിയാണ് എഇഎഫ്‌ഐ. വാക്സിന്‍ സ്വീകരിച്ച 700 പേരില്‍ ​ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കിയതില്‍ 26 എണ്ണത്തില്‍ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യത കണ്ടെത്തിയത് എന്ന് സമിതി പറയുന്നു.

കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ ഒരു മില്യണ്‍ ഡോസ് നല്‍കിയതില്‍ 0.61 ശതമാനത്തില്‍ താഴെയാണ് രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ എന്നും വിദ​ഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.