തിരുവനന്തപുരം: അപ്രതീക്ഷിത നീക്കത്തിലൂടെ അവസാന നിമിഷം കെ.കെ ഷൈലജ ടീച്ചറെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കി. തൃത്താലയില്‍ അട്ടിമറി വിജയം നേടിയ എം.ബി രാജേഷ് സ്പീക്കറാകും.
മുഹമ്മദ് റിയാസ്, എം.വി ഗോവിന്ദന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, കെ. രാധാകൃഷ്ണന്‍, വി. അബ്ദു റഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും.
കെ.കെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരില്‍ നേടിയ വന്‍ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച.
എന്നാല്‍ സംഘടനാ സംവിധാനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ഏഴ് പേരാണ് കെകെ ശൈലജയെ അനുകൂലിച്ചത് എന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.