ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജന്‍, ജി.ആര്‍. അനില്‍ സി.പി.ഐ മന്ത്രിമാര്‍; ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍

 ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജന്‍, ജി.ആര്‍. അനില്‍ സി.പി.ഐ മന്ത്രിമാര്‍; ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരായി കെ.രാജന്‍, പി.പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരെ പ്രഖ്യാപിച്ചു. ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍. 1964 ന് ശേഷം ശേഷം സി.പി.ഐയില്‍ നിന്ന് എത്തുന്ന ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി. ഇ ചന്ദ്രശേഖരനാണ് നിയമസഭാ കക്ഷി നേതാവ്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പി.എസ് സുപാലാണ് നിയമസഭാ കക്ഷി സെക്രട്ടറി.

സി.പി.ഐക്ക് ഏറ്റവും ശക്തിയുള്ള കൊല്ലം, തൃശൂര്‍ ജില്ലകളില്‍നിന്നാണ് ചിഞ്ചുറാണിയും കെ. രാജനും മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ചിഞ്ചുറാണിയും കെ. രാജനും പി. പ്രസാദും പാര്‍ട്ടി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ചിഞ്ചുറാണിയും ഇ. ചന്ദ്രശേഖരനും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നതിനുപുറമേ ദേശീയ കൗണ്‍സില്‍ അംഗങ്ങളുമാണ്.

ഈ മാനദണ്ഡപ്രകാരം ചന്ദ്രശേഖരന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ചിഞ്ചുറാണിക്ക് നറുക്ക് വീഴുകയായിരുന്നു. പാര്‍ട്ടിയുടെ പ്രധാന വകുപ്പായ റവന്യു വകുപ്പ് രാജന് ലഭിക്കാനാണ് സാധ്യത.

അവസാനഘട്ടം വരെ നാദാപുരത്ത് നിന്നുള്ള ഇ.കെ വിജയന്റെ പേരാണ് നാലാം മന്ത്രിയായി സി.പി.ഐയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും കോഴിക്കോട് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പാണ് വിനയായത്. അതോടൊപ്പം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ജി.ആര്‍ അനിലിന്റെ പേരിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.