കൊച്ചി: നഗരത്തിലെ ഖരമാലിന്യ സംസ്കരണത്തിന് വ്യക്തമായ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് കർശന ശിക്ഷ നൽ കണം. മാലിന്യ ശേഖരണത്തിനു നഗരത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഫീസ് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ മാലിന്യശേഖരണം സംബന്ധിച്ച് പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിൻ മുൻസിപ്പിൽ പൊലീസ് സേനയെ രൂപീകരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.