ചരിത്രം ആവര്‍ത്തിച്ചു: ആദ്യം ഗൗരിയമ്മ ഇപ്പോള്‍ കെ.കെ ശൈലജ

ചരിത്രം ആവര്‍ത്തിച്ചു: ആദ്യം ഗൗരിയമ്മ ഇപ്പോള്‍ കെ.കെ ശൈലജ

തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെ.ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയതിന് സമാനമാണ് കെ.കെ ശൈലജയോട് പാര്‍ട്ടി ഇപ്പോള്‍ ചെയ്തതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

കെ.കെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വെക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചത്. തീരുമാനം അണികള്‍ക്കിടയില്‍ നിന്നു തന്നെ ശക്തമാ പ്രതിഷേധം ഉണ്ടാകുമെന്നത് പാര്‍ട്ടിക്ക് തലവേദനയാകും. ശൈലജയെ പോലെ മികച്ചൊരു മന്ത്രി രണ്ടാം പിണറായി സര്‍ക്കാരില്‍ പുറത്ത് പോകുന്നത് ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

സിപിഐഎം അനുഭാവികളും വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും പുതുമുഖങ്ങളാണെങ്കില്‍ പിന്നെ എന്തിന് പിണറായി വിജയനെ മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്ന ചോദ്യവും ഉയരുന്നും. മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയമാണ് ശൈലജ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ മന്ത്രിസ്ഥാനം ഉറപ്പിച്ചുവെന്ന് വാര്‍ത്തകളും പുറത്തുവന്നിരുന്നു.

നിപ്പ, പ്രളയം, കോവിഡ് കാലഘട്ടത്തില്‍ കേരളത്തിന്റെ ആരോഗ്യ മേഖല മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കെ.കെ ശൈലജയുടെ പ്രാവീണ്യം ഇക്കാലയളവില്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് ശൈലജ ടീച്ചര്‍ ഉണ്ടാകുമെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പുതിയൊരാള്‍ക്ക് വകുപ്പ് കൈമാറുമ്പോള്‍ ഈ പരിചയ സമ്പത്ത് ഇല്ലാത്തത് ചില പോരായ്മകള്‍ക്ക് ഇടവരുത്തുകയും ചെയ്യുമെന്നാണ് പൊതുജനാഭിപ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.