മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് മുംബൈ തീരത്ത് അപകടത്തില്‍ പെട്ട രണ്ട് ബാര്‍ജുകളില്‍ ഒന്ന് മുങ്ങി. 127 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 146 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.
നാവിക സേനയുടെ ഐഎന്‍എസ് തല്‍വാറും ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. 273 പേരാണ് ബാര്‍ജിലുണ്ടായിരുന്നത്. 146 പേരെ നാവിക സേന ഇതുവരെ രക്ഷപ്പെടുത്തി. അപകടത്തില്‍ പെട്ട മറ്റ് രണ്ട് ബാര്‍ജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്.
ഒഎന്‍ജിസിയ്ക്കായി പ്രവര്‍ത്തിക്കുന്ന പി 305 ബാര്‍ജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും സ്ഥിതി രൂക്ഷമാക്കി. മോശം കാലാവസ്ഥ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ചുഴലിക്കാറ്റില്‍ പെട്ട മറ്റൊരു ബാര്‍ജായ ഗാള്‍ കണ്‍സ്ട്രക്ടറില്‍ 137 പേരാണ് ഉണ്ടായിരുന്നത്. ഒയില്‍ റിഗുകളിലൊന്നില്‍ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാര്‍ജുകളിലൊന്നില്‍ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. അതേസമയം ഗുജറാത്തില്‍ കരയില്‍ വീശിയടിക്കുന്ന ടൗട്ടെ ചുഴിക്കാറ്റ് ദുര്‍ബലമായി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.