എംഎല്‍എമാരുടെ കട്ട സപ്പോര്‍ട്ട്: പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടര്‍ന്നേക്കും

എംഎല്‍എമാരുടെ കട്ട സപ്പോര്‍ട്ട്: പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടര്‍ന്നേക്കും

കൊച്ചി: രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടര്‍ന്നേക്കും. കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാരൊഴികെ മറ്റെല്ലാവരുടെയും പിന്തുണ ചെന്നിത്തലയ്ക്കാണെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും വൈദ്യലിംഗത്തിനും ലഭിച്ചതത് എന്നാണ് അറിയുന്നത്.

ഇവര്‍ രണ്ടുപേരും കോണ്‍ഗ്രസ് എം.എല്‍.എമാരുമായി വിശദമായി സംസാരിച്ചിരുന്നു. പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് മാത്രമാണ് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിനെ അനുകൂലിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയ പോരാട്ടം കാണാതിരിക്കരുത് എന്ന കാഴ്ചപ്പാടാണ് എ ഗ്രൂപ്പ് എം.എല്‍.എമാരും മുന്നോട്ടു വെച്ചതെന്നറിയുന്നു. നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കാമാന്‍ഡ് പ്രതിനിധികളെ ധരിപ്പിച്ചതായും സൂചനയുണ്ട്. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും പിന്തുണ നല്‍കിയതും ചെന്നിത്തലയ്ക്ക് ഗുണകരമായി.

സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുത് എന്നാണ് ഹൈക്കാമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗേ, വി. വൈദ്യലിംഗം എന്നിവരോട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും അറിയിച്ചത്.

നേരിട്ട് എത്താതിരുന്ന ഷാഫി പറമ്പില്‍ എം.എല്‍.എ ഹൈക്കാമാന്‍ഡ് പ്രതിനിധികളെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചതെന്നാണ് വിവരം. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി ഡല്‍ഹിയില്‍ നിന്നും അടുത്തദിവസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.