ഭക്ഷണം ഏര്‍പ്പെടുത്തിയില്ല: പരാതിയുമായി കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍

ഭക്ഷണം ഏര്‍പ്പെടുത്തിയില്ല: പരാതിയുമായി കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍

കൊച്ചി : ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയില്ലെന്ന പരാതിയുമായി കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർ . കളമശ്ശേരി മെഡിക്കൽ കോളജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് ആണ് ഈ ദുരവസ്ഥ. ഭക്ഷണം ലഭിക്കാത്തത് എൻ എച്ച്എം നിയമിച്ച നഴ്സിംഗ് അസിസ്റ്റന്റുമാർക്കാണ്. പണം കൊടുത്ത് ഭക്ഷണം വാങ്ങേണ്ട അവസ്ഥയാണ് തങ്ങൾക്കെന്നും നഴ്സുമാർ. ഫസ്റ്റ് ലൈന് കൊവിഡ് കെയർ സെന്ററുകളിൽ പഞ്ചായത്തുകൾ സൗജന്യ ഭക്ഷണവും താമസവും വിതരണം ചെയ്യുമ്പോഴാണ് പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കൽ കോളജിൽ ഇങ്ങനെ സംഭവിക്കുന്നത്. നാല് മണിക്കൂറോളം തുടർച്ചയായി പി പി ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന നഴ്സിംഗ് സ്റ്റാഫുകൾക്ക് ഇതിനിടയിൽ ആഹാരം കഴിക്കാനാവില്ല. ഹൗസ് സർജൻസി കാൻറീനിലെ ഭക്ഷണവും ഇവർക്ക് ലഭിക്കുന്നില്ല. സീനിയർ നഴ്സുമാർക്ക് അടക്കം ഇവിടെ ആവശ്യത്തിന് താമസ സൗകര്യവുമില്ല. 2000 രൂപ അഡ്വാൻസ് നൽകിയാണ് കരാർ അടിസ്ഥാനത്തിലുള്ള നഴ്സുമാർക്ക് ഭക്ഷണം ലഭിക്കുകയെന്നും താമസ സൗകര്യവും ആവശ്യത്തിനില്ലെന്നും നഴ്സുമാർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.