ന്യൂഡല്‍ഹി: കെ.കെ ഷൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും. വിഷയം ഉന്നയിക്കാന്‍ ചില കേന്ദ്ര നേതാക്കള്‍ തീരുമാനിച്ചു.
പല നേതാക്കള്‍ക്കും വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ട്.. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോഴും കെ.കെ ഷൈലജയ്ക്ക് ഇളവുണ്ടാകുമെന്നായിരുന്നു കേന്ദ്ര നേതാക്കള്‍ കരുതിയിരുന്നത്.
പഴയ ടീമിനെ മുഴുവനായി മാറ്റുകയെന്നത് സംസ്ഥാന കമ്മിറ്റി ഏക കണ്ഠമായി എടുത്ത തീരുമാനമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും അടുത്ത മാസം ചേരാനാണ് സാധ്യത. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. മുഹമ്മദ് റിയാസിനെയും ആര്‍.ബിന്ദുവിനെയും മന്ത്രിയാക്കതിനെ പറ്റിയും ചോദ്യങ്ങള്‍ ഉയരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.