ബാല ഗോപാലിന് ധനം, വീണാ ജോര്‍ജിന് ആരോഗ്യം, പി.രാജീവിന് വ്യവസായം, റിയാസിന് പൊതുമരാമത്ത്

ബാല ഗോപാലിന് ധനം, വീണാ ജോര്‍ജിന് ആരോഗ്യം, പി.രാജീവിന് വ്യവസായം, റിയാസിന് പൊതുമരാമത്ത്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയില്‍ സിപിഎം മന്ത്രിമാരുടെ പ്രധാന വകുപ്പുകളില്‍ തീരുമാനമായി. കെ.എന്‍ ബാലഗോപാല്‍ ധനമന്ത്രിയാകും. കെ.കെ ഷൈലജയുടെ പിന്‍ഗാമിയായി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രിയാകും. വ്യവസായ വകുപ്പ് പി.രാജീവിന് ലഭിച്ചു.

ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആര്‍.ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. എം.വി ഗോവിന്ദനാണ് തദ്ദേശ സ്വയം ഭരണം. വി.ശിവന്‍ കുട്ടി വിദ്യാഭ്യാസ മന്ത്രിയാകും. പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസിന് ലഭിച്ചു. ഫിഷറീസും സാംസ്‌കാരികവും സജി ചെറിയാന് ലഭിച്ചു. വി.എന്‍. വാസവനാണ് എക്‌സൈസ് മന്ത്രി.

വി.അബ്ദുള്‍ റഹ്മാന്‍ ന്യൂനപക്ഷം കൈകാര്യം ചെയ്യും. അഹമ്മദ് ദേവര്‍കോവിലിനാണ് തുറമുഖ, പുരാവസ്തു വകുപ്പുകള്‍. സിപിഎമ്മിലെ എം.എം മണി കൈകാര്യം ചെയ്ത വൈദ്യുതി വകുപ്പ് ഇത്തവണ ഘടക കക്ഷിക്ക് നല്‍കി. ജെ.ഡി.എസിലെ കെ.കൃഷ്ണന്‍ കുട്ടിക്ക് ലഭിച്ചു. കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനാണ് പുതിയ ജലവിഭവ മന്ത്രി.

ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു. എ.കെ. ശശീന്ദ്രന് ഗതാഗതത്തിനു പകരം മറ്റൊരു വകുപ്പ് നല്‍കാനാണ് സാധ്യത. മറ്റ് വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.