ശബരിമല പ്രവേശനത്തിൻ കർശന നിയന്ത്രണം വേണം: സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ

ശബരിമല പ്രവേശനത്തിൻ കർശന നിയന്ത്രണം വേണം: സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ

കൊച്ചി : ഈ തീർഥാടനകാലത്ത് ശബരിമല പ്രവേശനത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നു കാണിച്ച് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും റിപ്പോർട്ടിലുണ്ട്. പമ്പയിൽ സ്നാനം അനുവദിക്കരുത്. പമ്പയിൽ വച്ച് കെട്ടു നിറയ്ക്കുന്നതും അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും നിലയ്ക്കലും വിരിവച്ച് വിശ്രമിക്കുന്നത് അനുവദിക്കാനാവില്ല. . 60 വയസ് കഴിഞ്ഞവരെ സന്നിധാനത്തേയ്ക്ക് കടത്തി വിടരുത്. നിലയ്ക്കലിൽ കോവിഡ് പരിശോധന നടത്താൻ സൗകര്യം ഒരുക്കണം. തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ശബരിമലയിൽ തീർഥാടകർ എത്തുമ്പോൾ തന്ത്രി, മേൽശാന്തി തുടങ്ങിയവർക്കു കോവിഡ് ബാധിച്ചാൽ തുടർ നടപടി എന്നതിനെക്കുറിച്ചും പദ്ധതി തയാറാക്കണമെന്നും സ്പെഷൽ കമ്മിഷണർ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ഐസിഎംആർ അംഗീകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.