കമ്പനികളുടെ പൂർണ ഉടമസ്ഥാവകാശം യുഎഇയില്‍ പൂ‍ർണതോതില്‍ ജൂണ്‍ ഒന്നുമുതല്‍ നടപ്പിലാകും

കമ്പനികളുടെ പൂർണ ഉടമസ്ഥാവകാശം യുഎഇയില്‍ പൂ‍ർണതോതില്‍ ജൂണ്‍ ഒന്നുമുതല്‍ നടപ്പിലാകും

ദുബായ്: യുഎഇയില്‍ നിക്ഷേപകർക്കും സംരംഭകർക്കും കമ്പനികളുടെ പൂർണ ഉടമസ്ഥാവകാശം അനുവദിക്കുന്നത് 2021 ജൂൺ ഒന്ന് മുതൽ നടപ്പിലാകും. കഴിഞ്ഞ നവംബറിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഭാവിയിലേക്കുമായാണ് ഇത്തരമൊരുതീരുമാനത്തിലേക്ക് എത്തിയതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂക്ക് ട്വീറ്റിൽ സ്ഥിരീകരിച്ചു. യുഎഇ പൗരന്മാരുടെ സ്പോൺസർഷിപ്പോടെ മാത്രമെ വ്യവസായങ്ങൾ തുടങ്ങാൻ കഴിയൂ എന്ന വ്യവസ്ഥയിലാണ് മാറ്റം വരുന്നത്. മലയാളി വ്യവസായ സംരംഭകർക്കും ഇത് ഏറെ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.