ദീര്‍ഘദൂര ട്രെയിനുകള്‍ റെയില്‍വേ താത്കാലികമായി റദ്ദാക്കുന്നു

ദീര്‍ഘദൂര ട്രെയിനുകള്‍ റെയില്‍വേ താത്കാലികമായി റദ്ദാക്കുന്നു

പാലക്കാട്: യാത്രക്കാരില്ലാതായതോടെ ദീര്‍ഘദൂര ട്രെയിനുകള്‍ റെയില്‍വേ താത്കാലികമായി റദ്ദാക്കുന്നു. ശനിയാഴ്ചകളില്‍ കൊച്ചുവേളിയില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള ട്രെയിനിന്റെ മേയ് മാസത്തെ ശേഷിക്കുന്ന ട്രിപ്പുകളും തിരികെയുള്ള യാത്രകളുമാണ് ഏറ്റവും അവസാനം റദ്ദാക്കിയത്.

സേലംവഴിയുള്ള മംഗളൂരു സെന്‍ട്രല്‍-പുതുച്ചേരി പ്രതിവാര എക്സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് എന്നിവയും താത്കാലികമായി റദ്ദാക്കി.കോവിഡിന്റെ രണ്ടാംതരംഗം ശക്തമായി അടച്ചുപൂട്ടലിലേക്കെത്തിയതോടെയാണ് തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസും കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസുമുള്‍പ്പെടെയുള്ളവ താത്കാലികമായി റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.