ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ബി.1.1.617.2 വകഭേദമാണ് കേരളത്തില്‍ ഇപ്പോള്‍ പകുതിയില്‍ കൂടുതലെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇരട്ട മാസ്‌കും വാക്‌സിനേഷനും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇതിനെ നേരിടണമെന്ന് ആരോഗ്യുകുപ്പ് വ്യക്തമാക്കുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) കേരളത്തില്‍ നിന്നു മാര്‍ച്ചില്‍ ശേഖരിച്ച സാംപിളുകള്‍ ജനിതശ്രേണീകരണം നടത്തിയപ്പോള്‍ യുകെ വകദേഭം പ്രബലമെന്നാണു കണ്ടെത്തിയിരുന്നത്. 9 ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ബി.1.1.617 എന്ന് പേരിട്ടിരിക്കുന്ന ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വകഭേദം മാര്‍ച്ചില്‍ കേരളത്തില്‍ 7.3% മാത്രമായിരുന്നു. എന്നാല്‍, ഈ വകഭേദത്തില്‍തന്നെ കഴിഞ്ഞ മാസം ചില ജനിതകമാറ്റങ്ങള്‍ ദൃശ്യമായി. അതിനാല്‍ ഇപ്പോള്‍ മൂന്നായി തിരിച്ചിട്ടുണ്ട്: ബി.1.1.617.1, ബി.1.1.617.2, ബി.1.1.617.3. ഇതില്‍, ബി.1.1.617.2 ആണ് കേരളത്തിലും രാജ്യത്തു തന്നെയും കൂടുതലായി കാണുന്നത്. തീവ്രവ്യാപനശേഷിയില്‍ യുകെ വകഭേദത്തെക്കാള്‍ മുന്നിലാണിത്.
കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍കോട്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സാംപിളുകള്‍ പഠിച്ചതില്‍നിന്നുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ ഏറെയും ബി.1.1.617.2 ആണുള്ളത്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യുകെ വകഭേദം ഇപ്പോഴും പ്രബലമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.