രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; കേരളമടക്കം ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; കേരളമടക്കം ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍

ന്യൂഡല്‍ഹി: ആഴ്ചകളോളം കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കേസ് പോസിറ്റിവിറ്റിയില്‍ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗണ്യമായ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

എന്നാല്‍ തമിഴ്നാട്ടില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു വരികയാണ്. കര്‍ണാടക, ഗോവ, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 25 ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

194 ജില്ലകളില്‍ കേസുകള്‍ വര്‍ധിച്ചതായി കാണിക്കുമ്പോള്‍ 121 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായി തുടങ്ങിയത്. 12 ആഴ്ചയ്ക്കുള്ളില്‍ ഇത് 2.3 മടങ്ങ് വര്‍ദ്ധിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.