ജിയോ ട്യൂബ് പദ്ധതി വൈകുന്നു, മന്ത്രിസഭായോഗത്തിൽ ക്ഷോഭിച്ച് മേഴ്സിക്കുട്ടിയമ്മ

ജിയോ ട്യൂബ് പദ്ധതി വൈകുന്നു, മന്ത്രിസഭായോഗത്തിൽ ക്ഷോഭിച്ച് മേഴ്സിക്കുട്ടിയമ്മ

 തിരുവനന്തപുരം : ജിയോ ട്യൂബ് പദ്ധതിക്ക് അന്തിമ അനുമതി വൈകുന്നതിൽ മന്ത്രി  മേഴ്സിക്കുട്ടിയമ്മ അതൃപ്തി അറിയിച്ചു. നവംബർ മാസത്തിൻ മുൻപ് പദ്ധതി നടപ്പാകണം. എന്നിട്ടും പദ്ധതി ഇപ്പോഴും കടലാസിലാണ്. അന്തിമാനുമതി വൈകുന്നതനുസരിച്ച് പദ്ധതി നടപ്പാകുന്നതും വൈകുകയാണ്. സംസ്ഥാനത്ത് കനത്ത മഴയിൽ തീരദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. കടലാക്രമണം തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ പുന്തൂറയിലാണ് ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുന്നത്. ഫയൽ ഇപ്പോൾ നിയമവകുപ്പിലാണ്. അവിടെ നിന്ന് ഫയൽ നീങ്ങുന്നില്ലെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.