രാജ്യത്തെ ആദ്യ സോളാർ വാട്ടർ ടാക്സി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ സോളാർ   വാട്ടർ ടാക്സി മുഖ്യമന്ത്രി ഇന്ന്  ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : ജലഗതാഗത മേഖലയിലെ ഹൈബ്രിഡ് ക്രൂയിസ് വെസല്, ബോട്ടുകൾ, വാട്ടർ ടാക്സികൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം രാവിലെ 11.30-ന് വിഡിയോ വീഡിയോ കോൺഫെറെൻസിലൂടെ മുഖ്യമന്ത്രി നിർവഹിക്കും . പാണാവള്ളി സ്വകാര്യ യാർഡിൽ  ആണ് വാട്ടർ ടാക്സിയുടെ നിർമാണം പൂർത്തിയാക്കിയത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി ആലപ്പുഴയിലാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാർഗങ്ങളിൽ ഒന്നാണ് ജലഗതാഗതം. കുറഞ്ഞ പാരിസ്ഥിതികാഘാതവും ചെലവും ജല ഗതാഗതത്തെ ഏറെ അഭികാമ്യമാക്കുന്നു. ഈ സാധ്യത മുന്നിൽക്കണ്ട് നിരവധി പദ്ധതികൽ സർക്കാർ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആ വികസന മുന്നേറ്റത്തിലെ ഏറ്റവും പുതിയ പദ്ധതിയാണ് ജല ഗതാഗത വകുപ്പ് ആരംഭിക്കാന് പോകുന്ന വാട്ടർ ടാക്സി സർവീസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.