ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വാക്‌സിനേഷന്‍ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി വാക്‌സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. തന്റെ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചുകൊണ്ട് നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് മോഡി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
'വൈറസ് നമ്മില്‍ നിന്ന് ധാരാളം പേരെ തട്ടിയെടുത്തു. കോവിഡ് മൂലം ജീവന്‍ നഷ്‌ടമായവരെ ഞാന്‍ വണങ്ങുന്നു അവർക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനിടെ വാരണാസിയില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ത്ത് അദ്ദേഹം വികാരഭരിതനായി.
രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ കോവിഡ് വന്നവരില്‍ ബ്ലാക്ക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.