ചരക്ക് തീവണ്ടികളെ ഒഴിവാക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ അഭ്യർത്ഥനയിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്

ചരക്ക് തീവണ്ടികളെ ഒഴിവാക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ അഭ്യർത്ഥനയിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്

പഞ്ചാബ് : ട്രെയിൻ തടയൽ സമരത്തിൽ നിന്ന് ചരക്ക് തീവണ്ടികളെ ഒഴിവാക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ അഭ്യർത്ഥനയിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്. പഞ്ചാബിലെ ബർണാലയിലാണ് 30 കർഷക സംഘടനകൾ ഇതു സംബന്ധിച്ച യോഗം ചേരുന്നത്. ട്രെയിൻ തടയൽ സമരം കാരണം താപനിലയങ്ങളിലേക്കുള്ള കൽക്കരിയുടെ വരവ് പൂർണമായും നിലച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മുൻകൂട്ടി കണ്ട് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ട്രെയിൻ തടയൽ സമരത്തിൽ ഇളവ് അഭ്യർത്ഥിക്കുകയായിരുന്നു. അതേസമയം, കർഷകരെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി മഹാരാഷ്ട്രയിലെ പതിനായിരം ഗ്രാമങ്ങളിൽ ഇന്ന് വെർച്ച്വൽ റാലികൾ സംഘടിപ്പിക്കും. മഹാരാഷ്ട്ര കോൺഗ്രസ് ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് വെർച്ച്വൽ റാലി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.