ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് ആരെന്നറിയാനുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സമവായത്തിലെത്താന്‍ കഴിയാത്തതിനാല്‍ തീരുമാനം നീളുകയാണ്. രമേശ് ചെന്നിത്തലക്കായി പി.ചിദംബരവും കമല്‍നാഥും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ട്.
ഇതിനുപുറമേ അവസാന മണിക്കൂറുകളിലും ഉമ്മന്‍ചാണ്ടി ചെലുത്തുന്ന കടുത്ത സമ്മര്‍ദ്ദം ഹൈക്കമാന്‍ഡിനെ വെട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്ര നിരീഷകര്‍ എംഎല്‍എമാരെ നേരില്‍ കണ്ട് അഭിപ്രായം ആരാഞ്ഞ് നല്‍കിയ റിപ്പോര്‍ട്ട് വി.ഡി സതീശന് അനുകൂലമായതും ചെന്നിത്തലയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും ഹൈക്കമാന്‍ഡിനെ വിലക്കുന്നു.
നിരീക്ഷക സമിതി നല്‍കിയ റിപ്പോര്‍ട്ട് സോണിയഗാന്ധി കണ്ടെങ്കിലും നേതാക്കളുടെ വടംവലിയില്‍ തീരുമാനം നീളുകയാണ്. നിരീക്ഷക സമിതിക്ക് മുന്‍പില്‍ ചെന്നിത്തല തുടരണമെന്ന് വാദിച്ച ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല നേതൃനിരയില്‍ തന്നെ വേണമെന്നും ആവേശം കൊണ്ടു മാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുും ചില മുതിര്‍ന്ന ഹൈക്കമാന്‍ഡ് നേതാക്കളെ വിളിച്ച് അറിയിച്ചു.
തര്‍ക്കം പരിഹരിക്കാതെ വന്നാല്‍ മൂന്നാമതൊരാളെ പരിഗണിക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. യുവത്വത്തിന് പ്രാതിനിധ്യം നല്‍കി തലമുറമാറ്റമെന്ന ആവശ്യം അതിലൂടെ പരിഹരിക്കാമെന്നും ചില നേതാക്കള്‍ പറയുന്നു. അതേ സമയം പ്രതിപക്ഷ നേതൃ സ്ഥാനത്ത് മാത്രമല്ല, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളിലും വൈകാതെ മാറ്റമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.