പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്ന് മുതല്‍; പഠനം ഓണ്‍ലൈനായി തുടരും

പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്ന് മുതല്‍; പഠനം ഓണ്‍ലൈനായി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതൽ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഡിജിറ്റലായി,​ കൈറ്റ് വിക്ടേഴ്സ് വഴിയാകും അദ്ധ്യയനം.

പുതിയ ക്ലാസുകള്‍ റെക്കാഡ് ചെയ്യാനുള്ള ഒരുക്കം കൈറ്റ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കൊവിഡ് പ്രതിരോധ പരിപാടികളാണ് കൈറ്റ് സംപ്രേഷണം ചെയ്യുന്നത്. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കാഡ് ചെയ്ത ക്ലാസുകള്‍ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതയും പരിഗണിക്കും.

കഴിഞ്ഞദിവസം ചുമതലയേറ്റ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിജിറ്റല്‍ അദ്ധ്യയനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ വിശകലനം ചെയ്തു. ക്ലാസുകള്‍ സംബന്ധിച്ച്‌ കൈറ്റ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ കൂടി പരിഗണിച്ചായിരിക്കും തുടര്‍ നടപടി. കഴിഞ്ഞ വര്‍ഷത്തെ ‌ഡിജിറ്റല്‍ ക്ലാസുകളുടെ കുറവുകളെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.