ലോകത്തിലെ ആദ്യ വിർച്വൽ സംഘടനയായ കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമി ഒരുക്കുന്ന യുവജന ധ്യാനം മെയ് 23 പെന്തക്കുസ്ത ദിനത്തിൽ ആരംഭിക്കും. കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കെ. സി. ബി. സി. യുവജന കമ്മിഷൻ ചെയർമാൻ റൈറ്റ് റവ.
മാർ ക്രിസ്തു ദാസ് രാജപ്പൻ പിതാവ് യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
ഇന്ത്യൻ സമയം രാത്രി 8.30_9.30 വരെയാണ് ധ്യാനം നടത്തപ്പെടുക. പ്രശസ്തരായ വൈദികരും, സന്യസ്തരും, അൽമായരും ധ്യാനത്തിൻ്റെ ക്ലാസുകൾ എടുക്കും. കത്തോലിക്കാ സഭയിലെ ആറ് പാത്രിയാർക്കീസ്മാരുടെയും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെയും പ്രത്യേക ആശീർവാദവുമുണ്ട്.
ആഗോള ക്രൈസ്തവ സമൂഹത്തിൻ്റെ മുഖ മുദ്രയായ കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയൂടെ നേതൃത്വത്തിൽ നടത്തുന്ന ഈ ധ്യാനത്തിൽ ഏവർക്കും പങ്കെടുക്കാം.
സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ തുടങ്ങിയ എല്ലാ റീത്തുകളുടെയും പങ്കാളിത്തം ഈ ധ്യാനത്തിൽ പ്രതീക്ഷിക്കുന്നു.
പരിശുദ്ധാത്മാവിൻ്റെ അഭിഷേഗത്തിൽ ക്രിസ്തുവിൽ ആഴ്ന്ന് ഒരു നവജീവിതം നയിക്കാൻ ഈ ധ്യാനം സഹായകമാകും.
ധ്യാനത്തിൽ പങ്കെടുത്ത് ദൈവ കൃപ നേടിയെടുക്കാം. വിശ്വാസത്തിലും വിശുദ്ധിയിലും വളരാം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.