ഷാര്‍ജ: എയര്‍ അറേബ്യ അറബിക്കടല്‍ താണ്ടുമ്പോള്‍ രചിക്കപ്പെടുന്നത് തീരദേശ ചരിത്രം. തീരദേശ പെണ്‍മയുടെ ആകാശം മുട്ടിയ ചരിത്രം. ഇന്നു രാത്രി 10.25 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യ കോക്പിറ്റിനുള്ളില്‍ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തെക്കന്‍ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തില്‍ നിന്നുള്ള ജെനി ജെറോം ആണ്.
ഒരു കടപ്പുറത്തുകാരിയുടെ വിജയചരിത്രം കുറിക്കുന്ന സുന്ദര നിമിഷം. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നല്ലെ, അതാണ് ഇവിടെ ഒരു കടപ്പുറംകാരി പെണ്‍കുട്ടി തെളിയിക്കുന്നത്. ജെനിയിലൂടെ ജനിക്കുന്നത് കേരളത്തിലെ തീരദേശമേഖയുടെ പുതിയ ചരിത്രമാണ്, തീരദേശമേഖലയിലെ പെണ്മയുടെ ചരിത്രം. എയര്‍ അറേബ്യയുടെ ഈ ചരിത്ര പറക്കലിലൂടെ കേരളത്തോടൊപ്പം ഓരോ തീരദേശ നിവാസികള്‍ക്കും ഇത് അഭിമാന നിമിഷമാണ്.
പൈലറ്റ് ആകണമെന്ന ആഗ്രഹം ജെനിയ്ക്ക് ഹൈസ്‌ക്കൂള്‍ മുതല്‍ ഉണ്ടായിരുന്നു. ആ ആഗ്രഹത്തിന് വേണ്ട പിന്തുണ നല്‍കി കൂടെ നിന്നത് അച്ഛന്‍ ജെറോമും. രണ്ട് വര്‍ഷം മുന്‍പ് പരിശീലനത്തിനിടെ ജെനിക്ക് ഒരു അപകടമുണ്ടായെങ്കിലും അതൊന്നും അവളുടെ ലക്ഷ്യത്തിന് തടസമായിരുന്നില്ല. അവള്‍ മുമ്പത്തേക്കാള്‍ കരുത്തോടെ കുതിച്ചു. കൂടാതെ ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ടു വരുന്ന കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടവും ജെനിക്ക് ഇതിലൂടെ സ്വന്തമാകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.