മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സേവനങ്ങളിൽ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. എൻഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി സർവീസുകൾ എന്നിവയെല്ലാം അർധരാത്രി 12 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ തടസപ്പെടുമെന്നാണ് അറിയിപ്പ്.
എസ്ബിഐയുടെ ഐഎൻബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങൾ മെയ് 21 ന് രാത്രി 10.45 മുതൽ മെയ് 22 ന് പുലർച്ചെ 1.15 വരെ തടസപ്പെട്ടിരുന്നു.
റിസർവ് ബാങ്ക് നിർദ്ദേശപ്രകാരമാണ് എൻഇഎഫ്ടി സംവിധാനത്തിൽ മാറ്റം വരുത്തുന്നത്. മെയ് 22 ന് ബിസിനസ് മണിക്കൂറുകൾ കഴിഞ്ഞ ശേഷം അപ്ഗ്രേഡ് നടത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ മറ്റ് സേവനങ്ങൾ തടസപ്പെടുമെങ്കിലും ആർടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല. ആർടിജിഎസ് സംവിധാനം ഏപ്രിൽ 18 ന് പരിഷ്കരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.