ന്യൂഡൽഹി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അത് കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കോവിഡില്‍ മരിച്ചവര്‍ക്ക് ആധരം അർപ്പിക്കുമ്പോൾ മോഡി കരഞ്ഞതിനെ മുതലക്കണ്ണീര്‍ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ മറ്റൊരു ട്വീറ്റില്‍ മുതലകള്‍ നിരപരാധികളാണെന്നും രാഹുല്‍ കുറിച്ചു. മോഡിയുടെ തന്റെ മണ്ഡലമായ വാരണസിയിലെ ഡോക്ടര്‍മാരുമായി വെള്ളിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി വൈകാരികമായി പ്രതികരിച്ചത്.
'വാക്സിനില്ലായെന്നും ഏറ്റവും താഴ്ന്ന നിലയിലാണ് ജിഡിപി എന്നും. കടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിക്കുന്നു, ഇതിനെല്ലാം കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികളല്ലേ?' - ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.
അതേസമയം കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയും രാഹുല്‍ പ്രകടിപ്പിച്ചു. വാക്‌സിന്‍ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് മന്ദഗതിയിലാകുന്നതും സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി .
മറ്റൊരു ട്വീറ്റില്‍ ആഗോള സാമ്പത്തിക അവസ്ഥയും മഹാമാരിയുടെ വ്യാപനവും വ്യക്തമാക്കുന്ന ചാര്‍ട്ട് രാഹുല്‍ പങ്കുവച്ചു. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പങ്കുവച്ച ചാര്‍ട്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
10 ലക്ഷത്തില്‍ 212 പേരാണ് ഇന്ത്യയില്‍ മരിക്കുന്നതെന്ന് ഈ ചാര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിയറ്റ്നാമില്‍ ഇത് 0.4, ചൈനയില്‍ രണ്ടുമാണ്. ജിഡിപി ബംഗ്ലാദേശില്‍ 3.8, ചൈനയില്‍ 1.9, പാക്കിസ്ഥാനില്‍ 0.4 ആയിരിക്കെ ഇന്ത്യയില്‍ ഇത് മൈനസ് എട്ട് ആണെന്ന് ചാര്‍ട്ട് വ്യക്തമാക്കുന്നു.
രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷും പി ചിദംബരവും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. വാക്സിന്‍ നല്‍കുന്നതിലെ മെല്ലപ്പോക്കില്‍ ലോകാരോഗ്യസംഘടനും ഐഎംഎഫും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.