ചെന്നൈ: മെയ് ഒന്നിന് കോവിഡ് ബാധിച്ച അമ്മയ്ക്ക് കിടക്ക സംഘടിപ്പിക്കാന്‍ ചെന്നൈയിലെ ആശുപത്രിക്ക് മുന്‍പില്‍ സീതാ ദേവി എന്ന 36കാരി കാത്തുനിന്നത് മണിക്കൂറുകളാണ്. കുറേ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ പ്രവേശനം കിട്ടിയത്. പക്ഷേ 65കാരിയായ അമ്മയുടെ ജീവന്‍ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. തന്റെ അമ്മയുടെ അവസ്ഥ മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ ഓക്‌സിജന്‍ ഓട്ടോറിക്ഷയുമായി മെയ് 6 മുതല്‍ തെരുവിലുണ്ട് സീതാ ദേവി എന്ന മകള്‍. താന്‍ അമ്മയുമായി കാത്തുനിന്ന രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിക്ക് മുന്‍പിലാണ് ഓക്‌സിജന്‍ സിലിണ്ടര്‍ അടങ്ങിയ ഓട്ടോയുമായി, കോവിഡ് രോഗികള്‍ക്ക് ജീവശ്വാസം നല്‍കാന്‍ തയ്യാറായി ആ മകള്‍ നില്‍ക്കുന്നത്.
'എന്റെ അമ്മ വിജയയ്ക്ക് സമയത്ത് ഓക്‌സിജന്‍ ലഭിച്ചിരുന്നെങ്കില്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. മെയ് ആദ്യ വാരത്തില്‍ രാജീവ് ഗാന്ധി ആശുപത്രിക്ക് മുന്‍പില്‍ എന്റെ അമ്മയെപ്പോലെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ നിരവധി രോഗികളെ കണ്ടു. അതുകൊണ്ടാണ് കോവിഡ് രോഗികള്‍ക്കായി ഓട്ടോറിക്ഷയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കരുതാന്‍ തീരുമാനിച്ചത്'. സ്ട്രീറ്റ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒ സംഘാടകയാണ് സീതാ ദേവി.
എയ്ഡ്‌സ് ബാധിതര്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനും സഹായമെത്തിക്കുന്ന, ചേരികളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ നല്‍കുന്ന എന്‍ജിഒ ആണിത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഓട്ടോ ഈ കോവിഡ് കാലത്ത് രോഗികളെ സഹായിക്കാനായി ഉപയോഗിക്കുകയാണ്. ആര്‍ക്കെങ്കിലും അടിയന്തരമായി ഓക്‌സിജന്‍ വേണ്ടിവന്നാല്‍ പിപിഇ കിറ്റ് ധരിച്ച് തന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ഓട്ടോയില്‍ കരുതിയ ഓക്‌സിജന്‍ നല്‍കുമെന്ന് സീതാ ദേവി വിശദീകരിച്ചു. കോവിഡ് രോഗികളെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ഓട്ടോറിക്ഷ ഉപയോഗിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.