പരീക്ഷ ഉപേക്ഷിക്കരുതെന്ന് സംസ്ഥാനങ്ങൾ; വാക്‌സിന് ശേഷം മതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍

പരീക്ഷ ഉപേക്ഷിക്കരുതെന്ന് സംസ്ഥാനങ്ങൾ; വാക്‌സിന് ശേഷം മതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് ആലോചിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങൾ ഭിന്ന നിലപാടാണ് സ്വീകരിച്ചത്. പരീക്ഷ ഉപേക്ഷിക്കരുതെന്നാണ് ഭൂരിപക്ഷം നിലപാട്. യോഗത്തില അഭിപ്രായങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. പ്രധാനമന്ത്രി വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക.

എന്നാൽ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിർദ്ദേശിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് നിലപാട് അറിയിച്ചത്. വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് പരീക്ഷ നടത്തിയാല്‍ അത് വലിയ തെറ്റായി മാറുമെന്നും ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനം അതിരൂക്ഷമായ ഘട്ടത്തില്‍ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനിക്കുകയായിരുന്നു. എന്നാൽ പരീക്ഷ ഉപേക്ഷിക്കരുത് എന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോഗത്തിലെടുത്തത്. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്.

സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങള്‍ക്ക്. എന്നാല്‍ ജൂലൈക്ക് മുൻപ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം അവസരം നല്‍കുക എന്ന നിര്‍ദ്ദേശവുമുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണം എന്ന വിലയിരുത്തലുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.