അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സീരിയലുകള്‍ക്കെതിരേ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സീരിയലുകള്‍ക്കെതിരേ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്കെതിരേ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവകരമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അശാസ്ത്രീയതയും അന്ധവിശ്വാസവുമാണ് സീരിയലുകള്‍ പ്രചരിപ്പിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍. മുമ്പ് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകള്‍ ആ സ്ഥാനം ഏറ്റെടുത്തുവെന്നും സജി ചെറിയാന്‍ ആഞ്ഞടിച്ചു.

2019ല്‍ 28-ാമത് കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കവേ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല. മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്നാണു ജൂറി വിലയിരുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.