ഹൈദരാബാദ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും തുടരുന്ന കനത്ത മഴയിൽ 30 മരണം.ഹൈദരാബാദിൽ മാത്രം 15 പേർ മരിച്ചു.നിരവധി പേരെ കാണാതായി, കൂടാതെ ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും,ഗതാഗതം താറുമാറാക്കുകയും ചെയ്തു. പാർക്കുചെയ്തിരുന്ന വാഹനങ്ങൾ ഒഴുകിപ്പോയി .
തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി .കേന്ദ്രസർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു . ഓൺലൈൻ ക്ലാസ്സുകളും മറ്റു സർവകലാശാല പരീക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.