കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ , എല്ലാ രൂപതകളിലും സംഘടിപ്പിക്കുന്ന കോവിഡ് കാരുണ്യ പ്രവർത്തികളുടെ ഭാഗമായി സഹായവും കരുതലും എന്ന പദ്ധതിയിലൂടെ കടലാക്രമണം മൂലം രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന ചെല്ലാനം, മറുവക്കാട് പ്രദേശത്തെ ആളുകൾക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, വരാപ്പുഴ പുത്തൻപള്ളി മേഖലകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ കൈമാറി.
വരാപ്പുഴ പ്രദേശത്തു നിന്നുള്ള ഭക്ഷ്യ വസ്തുക്കൾ പുത്തൻപള്ളി വികാരി റവ ഫാ. അലക്സ് കാട്ടേഴത്തിൻ്റെ നേതൃത്വത്തിലും,
മഞ്ഞപ്ര പ്രദേശത്തു നിന്ന് അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ്റെ നേതൃത്വത്തിലുമാണ് സമാഹരിച്ചത്.
ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, മറുവക്കാട് പള്ളി വികാരി ഫാ സെബാസ്റ്റ്യൻ, ഗ്ലോബൽ സെക്രട്ടറി ബെന്നി ആൻ്റണി, അതിരൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നെക്കാടൻ, ട്രഷറർ എസ്.ഐ. തോമസ്, ബ്രില്ലിൻ ചാൾസ് എന്നിവർ നേതൃത്യം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.