തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 76ാം പിറന്നാള്‍. ഇന്ന് 76 വയസ് തികഞ്ഞു. ചരിത്രം തിരുത്തിയ തുടര്‍ഭരണത്തിന്റെ തിളക്കത്തില്‍ പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന ഇരട്ടി മധുരവും ഈ ജന്മദിനത്തിനുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പ് ഒന്നാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്റെ ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോള്‍ പിണറായി വിജയന് കൂട്ടായി കേരളരാഷ്ട്രീയത്തിലെ അത്യപൂര്‍വമായൊരു ചരിത്രം കൂടിയുണ്ട്. തുടര്‍ഭരണത്തിന് നേതൃത്വം കൊടുത്ത ക്യാപ്റ്റനെന്ന ചരിത്രം.
കോവിഡിന്റെ രണ്ടാം വരവ്, സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനങ്ങള്‍, മൂന്നാം വരവിന്റെ ഭീഷണി, കടുത്ത സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷമതകള്‍ക്ക് നടുവിലാണ് ജന്മദിനമെങ്കിലും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി കേരളജനത തന്റെ ഭരണത്തെ ഉറ്റുനോക്കുമ്പോള്‍ വരും നാളുകള്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെ കേരള രാഷ്ട്രീയത്തെ തന്നിലേക്കടുപ്പിച്ച് നിര്‍ത്തിയ പിണറായിവിജയന് 76 തികയുമ്പോള്‍ അദ്ദേഹം ദേശീയ തലത്തിലും ശ്രദ്ധിക്കുന്ന ഭരണ കര്‍ത്താവായി മാറിയെന്ന പ്രത്യേകതയുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.