കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്നു; കേസെടുത്ത് പൊലീസ്

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്നു; കേസെടുത്ത് പൊലീസ്

ആലപ്പുഴ : കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വകുപ്പുതല അന്വേഷണം. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ കാണാനില്ലെന്നാണ് പരാതി.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് വളയും കമ്മലും മാലയുമടക്കം മോഷണം പോയത്. കുടുംബങ്ങളുടെ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

വത്സലയുടെ ആറര പവന്‍ നഷ്ടപ്പെട്ടെന്ന് ഭര്‍ത്താവ് പറയുന്നു. ഒരു വള മാത്രമാണ് തിരിച്ചുകിട്ടിയത്. മേയ് 12ന് പള്ളിപ്പാട് സ്വദേശി പ്രഭാവതിയമ്മയുടെ മൃതദേഹത്തില്‍നിന്ന് നാലര പവനും അവലൂക്കുന്ന് സ്വദേശി ആനി ജോസഫിന്റെ മൃതദേഹത്തില്‍നിന്ന് അഞ്ചു പവനും നഷ്ടപ്പെട്ടതായാണു പരാതി. ഇതോടൊപ്പം പള്ളിപ്പാട് സ്വദേശിനി ലിജോ ബിജുവിന്റെ പണമടങ്ങിയ പഴ്സും കന്യാകുമാരി സ്വദേശി വിന്‍സന്റിന്റെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടമായി.

മോഷണം നടന്നുവെന്ന് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.